Advertisement

നിലവിളക്ക് കൊളുത്തുന്നതിനിടെ സദസ്യരോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ട അവതാരകയെ ശാസിച്ച് പിണറായി വിജയൻ

January 2, 2020
1 minute Read
pinarayi vijayan returned to kerala after treatment

ഉദ്ഘാടനച്ചടങ്ങിൽ നിലവിളക്ക് കൊളുത്തുന്നതിനിടെ സദസ്യരോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ട അവതാരകയെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടന്ന കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി (റെറ) ഉദ്ഘാടന വേളയിലായിരുന്നു സംഭവം.

നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാൻ വിശിഷ്ടാതിഥിയെ ക്ഷണിച്ച അവതാരക സദസിനോട് എഴുന്നേറ്റ് നിൽക്കാൻ അഭ്യർത്ഥിച്ചു. ഈ അഭ്യർത്ഥന കേട്ടതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. വിളക്ക് കൊളുത്തുന്നതിനായി എഴുന്നേറ്റ അദ്ദേഹം പിന്നിലേക്ക് തിരിഞ്ഞ് അവതാരകയോട് ‘അനാവശ്യ അനൗണ്‍സ്‌മെന്റ് ഒന്നും വേണ്ട എന്ന് നിര്‍ദേശിച്ചു.’ ഇതോടെ അവതാരകയുടെ അഭ്യർത്ഥന മാനിച്ച് എഴുന്നേറ്റു നിൽക്കാൻ തുടങ്ങിയ സദസ്യർ ആകെ കുഴങ്ങി. ഇരിക്കണോ എഴുന്നേൽക്കണോ എന്ന സന്ദേഹത്തിൽ നിന്ന സദസ്സിനോട് മുഖ്യമന്ത്രി ഇരിക്കാൻ കയ്യാംഗ്യം കാട്ടി. തുടർന്നാണ് ഉദ്ഘാടനം നടന്നത്.

പ്രസംഗത്തിനു ശേഷം വേദിയിൽ നിന്നിറങ്ങി പുറത്തേക്ക് നടന്ന മുഖ്യമന്ത്രിയെ വിശിഷ്ടാതിഥികളിൽ ചിലർ ഹോട്ടലിന്റെ കവാടം വരെ അനുഗമിക്കാന്‍ ശ്രമിച്ചുവെങ്കിലും ഈ ശ്രമവും അദ്ദേഹം വിലക്കി. ചടങ്ങില്‍ മന്ത്രി എ സി മൊയ്തീന്‍, ക്രെഡായ് കേരള ചെയര്‍മാന്‍ എസ് കൃഷ്ണകുമാര്‍, കെ-റെറ ചെയര്‍മാന്‍ പി എച്ച് കുര്യന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights: Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top