രാഹുൽ ഗാന്ധി പ്രശംസിച്ചത് പ്രവാസികളെ; മാന്യതയെ മുഖ്യമന്ത്രി ചൂഷണം ചെയ്യരുതെന്ന് രമേശ് ചെന്നിത്തല

കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പ്രശംസിച്ചത് ലോക കേരള സഭയെ അല്ലെന്നും പ്രവാസികളെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധിയുടെ മാന്യതയെ മുഖ്യമന്ത്രി ചൂഷണം ചെയ്യരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുൽ ഡിസംബർ 12 നാണ് സന്ദേശം അയച്ചതെന്നും സഭ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത് ഡിസംബർ 20നാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കത്തിൽ അസ്വഭാവികമായി ഒന്നുമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.
ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരാനും അവരുടെ സംഭാവനകൾക്ക് വേണ്ട അംഗീകാരം നൽകാനും കഴിയുന്ന മികച്ച വേദിയാണ് ലോക കേരളസഭയെന്ന് രാഹുൽ അഭിപ്രായപ്പെട്ടിരുന്നു. പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോക കേരളസഭയെ രാഹുൽ പിന്തുണച്ചതാണ് വാർത്തയായത്. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് രാഹുൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രി കത്ത് ട്വീറ്റ് ചെയ്യുകയും രാഹുൽ ഗാന്ധിക്ക് നന്ദി പറയുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here