Advertisement

‘ആടുജീവിതം’ നയിച്ച നജീബ് രണ്ടാം ലോക കേരള സഭയിൽ

January 3, 2020
Google News 2 minutes Read

പ്രവാസ ജീവിതത്തിന്റെ പൊളളുന്ന അനുഭവങ്ങൾ കടന്ന് ‘ആടുജീവിതം’ നോവലിലെ നായകൻ നജീബ് രണ്ടാം ലോക കേരള സഭയിലുമെത്തി. ഇദ്ദേഹത്തെ ലോകമറിഞ്ഞത് നോവലിലൂടെയാണ്. ഇത്തവണ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കാനും നജീബിന് അവസരം ലഭിച്ചു. നജീബ് വേദിയിലെത്തുന്നത് ആദ്യമായാണ്.

Read Also: നിശ്ചല ദൃശ്യം ഒഴിവാക്കിയ സംഭവം; കേന്ദ്രത്തിന്റേത് നെറികെട്ട സമീപനമെന്ന് മന്ത്രി എ കെ ബാലൻ

ഇദ്ദേഹത്തിന്റെ ജീവിതം നോവലിലൂടെ അവതരിപ്പിച്ച ബെന്യാമിനും ലോക കേരള സഭയിൽ പങ്കെടുത്തു. വേദിയിൽ നജീബിനെ കണ്ടതിൽ എഴുത്തുകാരനും സന്തോഷം. ഒന്നാം ലോക കേരള സഭയിലും ഇരുവരുമെത്തിയിരുന്നു.

അതിജീവനത്തിന്റെ കഥയാണ് മലയാളി എഴുത്തുകാരൻ ബെന്യാമിൻ നോവലായ ‘ആടു ജീവിത’ത്തിലൂടെ പറഞ്ഞത്. വിമാനത്താവളത്തിൽ നിന്ന് ആടുകളേയും ഒട്ടകങ്ങളേയും വളർത്തുന്ന മരുഭൂമിയിലെ മസറയിൽപ്പെട്ട ഹരിപ്പാടുകാരൻ നജീബിന്റെ അനുഭവ കഥയാണ് നോവലെന്നറിഞ്ഞപ്പോൾ വായനാലോകം ഞെട്ടിയിരുന്നു.

അതേസമയം നജീബിന്റെ ജീവിതം വെളളിത്തിരയിലുമെത്തുന്നുണ്ട്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിൽ പൃഥ്വിരാജാണ് നജീബിനെ അവതരിപ്പിക്കുക.

 

 

 

 

aadujeevitham, najeeb, loka kerala sabha, benyamin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here