Advertisement

ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ അതിക്രമം അതീവ ഗുരുതരം: ഇടപെടുമെന്ന് അമിത് ഷാ

January 3, 2020
Google News 2 minutes Read

കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തെ അതീവ ഗൗരവമുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ അതിക്രമത്തില്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ എന്നത് ഭരണഘടനാപരമായ പദവിയാണെന്നും ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ അതിക്രമത്തില്‍ നടപടിയെടുക്കുന്ന വിഷയം കേന്ദ്രത്തിന്റ പരിഗണയിലാണെന്നും അമിത് ഷാ വ്യക്തമാക്കി.

പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടുള്ളതാണെന്നും ബിജെപിയിതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാകാത്തത് എന്താണെന്നും അമിത് ഷാ ചോദിച്ചു. ഡല്‍ഹിയില്‍ ഒരു വാര്‍ത്താ സമ്മേളനത്തിലാണ് അമിത് ഷാ പ്രതികരിച്ചത്. പ്രതിഷേധിച്ചവര്‍ക്കതിരെ ഉണ്ടായ പൊലീസ് നടപടികളെയും അമിത് ഷാ ന്യായീകരിച്ചു. ഇത്തരം പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അക്രമസംഭവങ്ങള്‍ നടക്കുമ്പോഴും ബസുകള്‍ കത്തിക്കുമ്പോഴും പൊലീസ് വെറുതെ ഇരിക്കുകയില്ലെന്നുമാണ് ഷാ പറഞ്ഞത്. സിഎഎ പൗരത്വം നല്‍കുന്നതിനെ കുറിച്ചുള്ളതാണെന്നും പൗരത്വം എടുത്തുകളയുന്നതിന് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും അമിത് ഷാ ആവര്‍ത്തിച്ചു.

Story Highlights- Amit Shah,  protests against Kerala Governor, Arif Mohammed Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here