അയോധ്യാ വിധി നടപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ മൂന്നംഗ സമിതി
സുപ്രിംകോടതിയുടെ അയോധ്യാ ഭൂമി തർക്കക്കേസ് വിധി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയം അഡീ. സെക്രട്ടറി ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് സമിതി. തർക്കസ്ഥലത്ത് ക്ഷേത്രം പണിയാൻ മേൽനോട്ടം വഹിക്കുകയാണ് പ്രധാന ചുമതല. മുസ്ലിം വിഭാഗത്തിന് അഞ്ച് ഏക്കർ ഭൂമി നൽകുന്ന നടപടി പൂർത്തിയാക്കുന്നതും സമിതിയുടെ ഉത്തരവാദിത്തമാണെന്ന ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
Read Also: അധികൃതർ തന്നെയും തടഞ്ഞുവച്ചതായി മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി
നേരത്തെ അയോധ്യയിൽ മുസ്ലിം പള്ളി നിർമിക്കാനാവശ്യമായ ഭൂമി നിർദേശിച്ച് ഉത്തർപ്രദേശ് സർക്കാർ രംഗത്തെത്തിയിരുന്നു. സുപ്രിംകോടതി വിധിയിൽ സുന്നി വഖഫ് ബോർഡിന് പള്ളി പണിയാൻ അഞ്ച് ഏക്കർ സ്ഥലം സർക്കാർ കണ്ടെത്തി കൊടുക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് അനുബന്ധമായാണ് നടപടി.
അഞ്ച് സ്ഥലങ്ങളാണ് സർക്കാർ പള്ളി നിർമാണത്തിനായി കണ്ടെത്തിയിട്ടുള്ളത്. കണ്ടെത്തിയ സ്ഥലങ്ങൾ ‘പഞ്ചോക്സി പരിക്രമ’ത്തിന് വെളിയിലാണ്. ക്ഷേത്രത്തിന് ചുറ്റും 15 കിലോമീറ്റർ ചുറ്റളവിൽ പരിശുദ്ധമായി കരുതുന്ന സ്ഥലമാണ് ‘പഞ്ചോക്സി പരിക്രമ’.
മിർസാപൂർ, ഷംഷുദ്ദീൻപൂർ, ചന്ദ്പൂർ എന്നിവിടങ്ങളിലെ അഞ്ച് സ്ഥലങ്ങളാണ് സർക്കാർ നിർദിഷ്ട പള്ളി നിർമാണത്തിനായി നിർദേശിച്ചിട്ടുള്ളത്. ട്രസ്റ്റ് രൂപീകരിച്ച് കഴിഞ്ഞാൽ സർക്കാർ ഈ പ്ലോട്ടുകളിൽ ഒന്ന് ബോർഡിന് കൈമാറും. സുന്നി വഖഫ് ബോർഡിനാണ് ട്രസ്റ്റ് രൂപികരിക്കാനുള്ള അധികാരം.
ayodhya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here