Advertisement

അധികൃതർ തന്നെയും തടഞ്ഞുവച്ചതായി മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി

January 2, 2020
Google News 1 minute Read

കശ്മീരിലെ മുതിർന്ന നേതാക്കളെ വീട്ടു തടങ്കലിൽ പാർപ്പിച്ചതിന് പിന്നാലെ തന്നെയും അധികൃതർ തടഞ്ഞുവച്ചതായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും തന്റെ മുത്തച്ഛനുമായ മുഫ്തി മുഹമ്മദ് സയീദിന്റെ ശവകുടീരം സന്ദർശിക്കാൻ അനുവദി ഉണ്ടായിരുന്നിട്ടും തന്നെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സന്ദർശനത്തിന് അനുമതി നിഷേധിച്ചതായി ഇൽതിജ വാർത്താ ഏജൻസിയോട് പറഞ്ഞു.

അതേ സമയം, മെഹ്ബൂബ മുഫ്തിയുടെ വസതിയുടെ മുന്നിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ വർഷം ആഗസ്റ്റ് 5 മുതൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിൽ കഴിയുകയാണ്. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദ് ചെയ്തതിനു പിന്നാലെയാണ് മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ പാർപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here