ടിപി ചന്ദ്രശേഖരനെ സിപിഐഎമ്മിന് ഇപ്പോഴും ഭയം: ഉമ്മൻ ചാണ്ടി

ടിപി ചന്ദ്രശേഖരനെ ഇപ്പോഴും സിപിഐഎമ്മിന് ഭയമുള്ളത് കൊണ്ടാണ് ടിപി ഭവൻ ഉദ്ഘാടന ചടങ്ങിൽ ഘടകകക്ഷികളെ വിലക്കിയതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസിലെ പ്രതികളെ സിബിഐ അന്വേഷണത്തിൽ നിന്ന് രക്ഷിക്കാനാണ് ഖജനാവിലെ പണം ഉപയോഗിക്കുന്നത്. വടകര ഓർക്കാട്ടേരിയിലെ ടിപി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎംപിയുടെ ആസ്ഥാന മന്ദിരമായ ടിപി ഭവന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സ്മൃതി സംഗമം നടന്നത്.
Read Also: ‘അഭിമാനത്തെ മുറിപ്പെടുത്തും വിധം തളർത്തരുത്’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി അവതാരക
സിബിഐ അന്വേഷണത്തെ സിപിഐഎമ്മിന് ഭയമാണ്. കോടതിയിൽ ഈ അന്വേഷണത്തെ എതിർക്കാൻ ഖജനാവിലെ പണം ഉപയോഗിക്കുന്നു. അധികാരം കിട്ടിയിട്ടും അക്രമ രാഷ്ട്രീയം സിപിഐഎം വിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ടിപി ഭവന്റെ ഉദ്ഘാടനം ആർഎംപിഐ ദേശീയ സെക്രട്ടറി മംഗത് റാം പസ്ല നിർവഹിച്ചു. ഒന്നരക്കോടി ചെലവിലാണ് ടിപി ഭവൻ പണി കഴിപ്പിച്ചത്.
cpim , tp chandrasekharan, ooman chandi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here