തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ് ; ഡിഎംകെ മുന്നണിക്ക് മികച്ച മുന്നേറ്റം

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നണിക്ക് മികച്ച മുന്നേറ്റം. 5,067 പഞ്ചായത്ത് യൂണിയനുകളില്‍ 2131ലും ഡിഎംകെയാണ് മുന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 515 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഡിഎംകെ നയിക്കുന്ന സഖ്യം 260 എണ്ണത്തിലും മുന്നേറുന്നു. 655 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കും 6,471 പഞ്ചായത്ത് യൂണിയന്‍ വാര്‍ഡുകളിലേക്കും (ബ്ലോക്ക് പഞ്ചായത്ത്), 12,524 പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കും, 99,324 പഞ്ചായത്ത് വാര്‍ഡുകളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്.
ഡിസംബര്‍ മാസത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിന്റെ ആരംഭത്തില്‍ എഐഎഡിഎംകെയാണ് മുന്നിട്ടു നിന്നിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ഡിഎംകെ മിക്ക പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും ആധിപത്യം സ്ഥാപിച്ചു. കനത്ത സുരക്ഷാ സംവിധാനത്തിലും സിസിടിവി ക്യാമറകള്‍ അടക്കമുള്ള സന്നാഹത്തിന്‍കീഴിലുമാണ് നടക്കുന്നത്.
ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ എഐഎഡിഎംകെ 240 വാര്‍ഡുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഡിഎംകെ 2330 എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. എഐഎഡിഎംകെ 2165 ബ്ലോക്കുകളില്‍ ലീഡ് ചെയ്യുന്നു. 536 വാര്‍ഡുകളില്‍ മറ്റു കക്ഷികള്‍ ലീഡ് ചെയ്യുന്നു. പുരോഗമന മുന്നണിയുടെ ഭാഗമായി മത്സരിച്ച സിപിഐ എമ്മിന്റെ എട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥികളും 21 വാര്‍ഡ് സ്ഥാനാര്‍ഥികളും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
Story Highlights- DMK , Tamil Nadu polls, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here