പൊലീസ് വെടിവെപ്പ്; ഡിവൈഎഫ്ഐ നേതാക്കൾ മംഗളുരുവിൽ സന്ദർശനം നടത്തി

ഡിവൈഎഫ്ഐ നേതാക്കൾ മംഗളുരുവിൽ സന്ദർശനം നടത്തി. അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കളടങ്ങുന്ന സംഘമാണ് മംഗളുരു സന്ദർശിച്ചത്. മംഗളുരുവിലെ പൊലീസ് നടപടിയിൽ പൊലീസ് കമ്മീഷണറെ മാറ്റി നിർത്തി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

പ്രതിഷേധങ്ങൾക്ക് അയവ് വന്നെങ്കിലും ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നതെന്ന് മംഗളുരുവിൽ സന്ദർശനം നടത്തിയ ഡിവൈഎഫ്ഐ സംഘം പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകളും വെടിവെപ്പ് നടന്ന പ്രദേശങ്ങളിലും പ്രതിനിധി സംഘം സന്ദർശനം നടത്തി.

വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പൊലീസ് നടപടിയിൽ പൊലീസ് കമ്മീഷണറെ മാറ്റി നിർത്തി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

മംഗളുരുവിൽ നടന്നത് ഭരണകൂടം സ്പോൺസർ ചെയ്ത കൊലപാതകമാണെന്നും സംഘം ആരോപിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾക്ക് പുറമെ ജില്ലാ നേതാക്കളും കെയു ജനീഷ് കുമാർ എം എൽ എ യുമാണ് മംഗളുരു സന്ദർശനം നടത്തിയത്.

Story Highlights: Mangalore Firing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top