Advertisement

മംഗളൂരുവിൽ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധം നടന്ന സ്ഥലങ്ങൾ ഡിവൈഎഫ്‌ഐ നേതാക്കൾ ഇന്ന് സന്ദർശിക്കും

January 3, 2020
1 minute Read

ഡിവൈഎഫ്‌ഐ നേതാക്കൾ മംഗളൂരു സന്ദർശിക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളും വെടിവെയ്പ് നടന്ന പ്രദേശങ്ങളും സംഘം സന്ദർശിക്കും. അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കളടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തുന്നത്.

Read Also: വയനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ പുള്ളിപ്പുലി വീണു

സംസ്ഥാന നേതാക്കൾക്ക് പുറമെ ജില്ലാ നേതാക്കളും കെഎം ജനീഷ് കുമാർ എംഎൽഎയുമാണ് മംഗലാപുരം സന്ദർശിക്കുന്നത്. രാവിലെ കാസർഗോഡ് നിന്ന് റോഡ് മാർഗം സംഘം മംഗലാപുരത്തേക്ക് യാത്ര തിരിച്ചു.

കഴിഞ്ഞ മാസം മംഗളൂരുവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രതിഷേധം നടത്തിയവർക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ജലീൽ, നൗഷീൻ എന്നിവരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ദക്ഷിണ കമ്മീഷണറുടെ ഓഫീസ് ഉപരോധിക്കാൻ എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് ഉണ്ടായ സംഘർഷത്തിൽ പൊലീസ് ലാത്തി വീശി. പകൽ മുഴുവൻ നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ വൈകുന്നേരം നാലരയോടെയാണ് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തത്.

 

 

mangaluru, anti caa protest, dyfi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top