Advertisement

ഗവര്‍ണറുടെ വിമര്‍ശനത്തിന് അടിസ്ഥാനമില്ല; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

January 3, 2020
1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തെ സംബന്ധിച്ച ഗവര്‍ണറുടെ വിമര്‍ശനത്തിനു അടിസ്ഥാനമില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ആശങ്ക അറിയിക്കാന്‍ നിയമസഭയ്ക്ക് അവകാശമുണ്ട്. ഇതിന് കഴിഞ്ഞില്ലെങ്കില്‍ അതു അരാജകത്വമാണെന്നും മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല മുഴുവന്‍ അംഗങ്ങള്‍ക്കെതിരേയും രാജ്യസഭ അവകാശ ലംഘനത്തിനു നടപടിയെടുക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് ഭരണഘടനാ സാധുതയില്ലെന്നായിരുന്നു ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. പ്രമേയം പാസാക്കാന്‍ ഉപദേശിച്ചത് ചരിത്ര കോണ്‍ഗ്രസ് ആവാമെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും അധികാര പരിധിയില്‍ പെട്ട കാര്യങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

 

Story Highlights- Governor, Speaker P Sreeramakrishnan, Citizenship Amendment Act, 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top