കിടപ്പ് രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്ന് പണം പിരിച്ച സംഭവം: സിപിഐ വാർഡ് മെമ്പറിന് പാര്‍ട്ടിയില്‍ താത്കാലിക സസ്‌പെഷൻ

കൊല്ലം അഞ്ചലിൽ കിടപ്പ് രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്ന് നിർബന്ധമായി പണം പിരിച്ച സംഭവത്തിൽ ആരോപണ വിധേയനായ സിപിഐ വാർഡ് മെമ്പർ വർഗീസിന് അന്വേഷണ വിധേയമായി സസ്‌പെൻഷൻ. സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പിഎസ് സുപാൽ ഉൾപ്പടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ആരോപണം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ പാർട്ടി ചുമതലപ്പെടുത്തി. ജനുവരി 15ന് മുൻപ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കുന്നതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. ആരോപണം പാർട്ടിയുടെ സൽപേരിനെ ബാധിച്ചതായും മണ്ഡലം സെക്രട്ടേറിയറ്റ് വിലയിരുത്തി.
Read Also: നിശ്ചല ദൃശ്യം ഒഴിവാക്കിയ സംഭവം; കേന്ദ്രത്തിന്റേത് നെറികെട്ട സമീപനമെന്ന് മന്ത്രി എ കെ ബാലൻ
അതേസമയം പാർട്ടിയുടെ പ്രവർത്തന ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വീട് കയറിയപ്പോൾ വാഗ്ദാനം ചെയ്ത തുക മാത്രമാണ് പിരിച്ചെടുത്തതെന്നാണ് വാർഡ് മെമ്പർ നൽകുന്ന വിശദീകരണം.
ഇന്നലെയാണ് കൊല്ലം ജില്ലയിലുള്ള അഞ്ചൽ പഞ്ചായത്തിലെ പത്താം വാർഡിൽ നിന്ന് സിപിഐ അനധികൃത പണപ്പിരിവ് നടത്തിയെന്ന ആരോപണം പുറത്തുവന്നത്. കിടപ്പ് രോഗികൾ ഉൾപ്പടെയുള്ളവരെ ചട്ടവിരുദ്ധമായി വിളിച്ചു വരുത്തി 100 രൂപ വീതം നിർബന്ധമായി പാർട്ടി ഫണ്ടിലേക്ക് പിരിച്ചു എന്നതാണ് ആരോപണം.
cpi, welfare pension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here