രഞ്ജി ട്രോഫി: കേരളത്തിന് ബാറ്റിംഗ് തകർച്ച; മൂന്നു വിക്കറ്റ് നഷ്ടം

ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം പതറുന്നു. 13 ഓവറിനിടെ കേരളത്തിന് രണ്ടു വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. മഴ മൂലം വൈകിയാണ് മത്സരം ആരംഭിച്ചത്. പൊന്നം രാഹുൽ (0), ജലജ് സക്സേന (10), രോഹൻ പ്രേം (0) എന്നിവരെയാണ് കേരളത്തിനു നഷ്ടമായത്.
ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട സഞ്ജു സാംസൺ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് സ്കോർ ബോർഡിൽ 12 റൺസ് ആയപ്പോഴേക്കും രാഹുലിനെ നഷ്ടമായി. രവി കിരണിൻ്റെ പന്തിൽ സുമന്ത് കൊല്ല പിടിച്ചു പുറത്തവുമ്പോൾ രാഹുൽ അക്കൗണ്ട് തുറന്നിട്ടുണ്ടായിരുന്നില്ല. സഞ്ജുവിനു പകരം ടീമിലെത്തിയ രോഹൻ പ്രേം ആണ് തുടർന്ന് ക്രീസിലെത്തിയത്. നാലു റൺസ് കൂടി സ്കോർ ബോർഡിലേക്ക് ചേർക്കുമ്പോഴേക്കും സക്സേനയും പുറത്തയി. 10 റൺസെടുത്ത സക്സേനയെ മുഹമ്മദ് സിറാജിൻ്റെ പന്തിൽ ജാവീദ് അലി പിടികൂടി.
പിന്നാലെ ക്രീസിലെത്തിയ റോബിൻ ഉത്തപ്പ ചില മികച്ച ഷോട്ടുകൾ ഉതിർത്തുവെങ്കിലും ടൈമിംഗ് ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. മറുവശത്ത് രോഹൻ പ്രേമിനും ഏറെ നേരം ക്രീസിൽ തുടരാനായില്ല. രവി കിരണിൻ്റെ പന്തിൽ പ്ലെയ്ഡ് ഓണായ രോഹനും റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം 3 വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തിട്ടുണ്ട്. നിലവിൽ 9 റൺസെടുത്ത ഉത്തപ്പയും റണ്ണൊന്നുമെടുക്കാതെ സച്ചിൻ ബേബിയുമാണ് ക്രീസിൽ.
കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്ന് ഒരു ജയം പോലുമില്ലാത്ത കേരളത്തിന് ഈ മത്സരത്തിൽ ജയം അനിവാര്യമാണ്. ഒരു സമനിലയും രണ്ട് തോൽവിയും സഹിതം മൂന്നു പോയിൻ്റാണ് കേരളത്തിൻ്റെ സമ്പാദ്യം.
Story Highlights: Ranji Trophy, Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here