സിഎഎയെ പിന്തുണച്ച് കത്തെഴുതാന്‍ ഗുജറാത്തില്‍ സ്‌കൂള്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നു

പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കത്തെഴുതാന്‍ ഗുജറാത്തില്‍ സ്‌കൂള്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയക്കാനാണ് നിര്‍ബന്ധിക്കുന്നത്. അതേസമയം അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
പ്രാദേശിക ബിജെപി പ്രവര്‍ത്തകരാണ് ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലാസ് റൂമിലെ ബോര്‍ഡില്‍ എഴുതി നല്‍കുന്ന വാക്കുകള്‍ പകര്‍ത്തിയെഴുതാനാണ് കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയക്കാന്‍ ഒരോ സ്‌കൂളില്‍ നിന്നും വൃത്തിയുള്ള കൈയക്ഷരത്തില്‍ എഴുതിയ 50 പോസ്റ്റ് കാര്‍ഡുകള്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഒരുകത്തും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഗുജറാത്തിലെ ബിജെപി നേതാക്കള്‍ സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവ സംബന്ധിച്ച ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here