Advertisement

പൗരത്വ നിയമ ഭേദഗതി; റാലിയിൽ പങ്കെടുക്കാൻ അമിത് ഷാ കേരളത്തിലേക്ക്

January 4, 2020
Google News 0 minutes Read

പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ അമിത് ഷാ കേരളത്തിലേക്ക്. ജനുവരി 15ന് ശേഷമായിരിക്കും അമിത് ഷാ കേരളത്തിലേക്കെത്തുക. മലബാറിലായിരിക്കും റാലി സംഘടിപ്പിക്കുക.

ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചതിന് ശേഷമാവും അമിത് ഷായുടെ സന്ദർശനമെന്നാണ് സൂചന. പുതിയ സംസ്ഥാന അധ്യക്ഷന്റെ ആദ്യ പരിപാടിയാവും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള റാലി. പൗരത്വ നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുമ്പോഴും പിന്നോട്ടില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here