Advertisement

ഡ്രൈ ഡേ സമ്പ്രദായം ഒഴിവാക്കാൻ സർക്കാർ തലത്തിൽ ധാരണ

January 4, 2020
Google News 1 minute Read

സംസ്ഥാനത്തെ ഡ്രൈ ഡേ സമ്പ്രദായം ഒഴിവാക്കാൻ സർക്കാർ തലത്തിൽ ധാരണ. മാർച്ച് ആദ്യ വാരം പുറത്തിറങ്ങുന്ന മദ്യനയത്തിൽ പ്രഖ്യാപനമുണ്ടായേക്കും. അന്തിമ തീരുമാനം സിപിഐഎമ്മിലും, എൽഡിഎഫിലും ചർച്ച ചെയ്ത ചർച്ചചെയ്ത ശേഷം തീരുമാനിക്കും. തീരുമാനം തള്ളാതെ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ.

ഒന്നാം തീയതി മദ്യവിൽപ്പന തടയുന്നത് പ്രഹസനമായി മാറിയെന്ന സർക്കാർ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ ഒഴിവാക്കാനുള്ള തീരുമാനം. എല്ലാമാസവും ഒന്നാം തീയതി ബിവറേജസ്/കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളും, ബാറുകളും തുറക്കുന്ന തരത്തിൽ അബ്കാരി നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ നീക്കം.

എന്നാൽ, അന്തിമ തീരുമാനം സിപിഐഎമ്മിലും, എൽഡിഎഫിലും ചർച്ച ചെയ്തതിന് ശേഷമേ ഉണ്ടാകു. വാർത്തകൾ പൂർണമായി തള്ളാതെയായിരുന്നു എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ പ്രതികരണം. മാർച്ച് ആദ്യവാരത്തോടെ പ്രഖ്യാപിക്കുന്ന മദ്യനയത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. മാസവസാനമായ 30, 31 തീയതികളിലാണ് ഏറ്റവും കൂടുതൽ മദ്യം ചിലവാകുന്നതെന്ന വിദഗ്ദ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ സംബന്ധിച്ച പുനർവിചിന്തനം. വിനോദ സഞ്ചാര – ഐടി മേഖലയിലടക്കം തീരുമാനം പുത്തനുണർവ് നൽകുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. സർക്കാർ നേരത്തെ സൂചന നൽകിയ പബ്ബുകൾ, മൈക്രോബ്രൂവറികൾ എന്നിവയ്ക്കും മദ്യനയത്തിൽ പ്രവർത്തനാനുമതി നൽകിയേക്കും.

Story highlight: Dry day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here