ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് വിസിറ്റിംഗ് പ്രൊഫസർ പദവി

ആരോഗ്യമന്ത്രി കെ കെ ശൈലജ ഇനി മുതൽ വിസിറ്റിംഗ് പ്രൊഫസർ. മോൾഡോവ ദേശീയ മെഡിക്കൽ സർവകലാശാലയായ നിക്കോളൈ ടെസ്റ്റിമിറ്റാണു സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഫാർമസിയാണ് ((Nicolae Testemitanu State University of Medicine and Pharmacy) കെ കെ ശൈലജ ടീച്ചർക്ക് വിസിറ്റിംഗ് പ്രൊഫസർ പദവി നൽകിയത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ വ്യക്തിയാണ് ശൈലജ ടീച്ചർ.
നിപ പ്രതിരോധം ഉൾപ്പെടെ ആരോഗ്യ മേഖലയിൽ മാതൃകയാകുന്ന പ്രവർത്തനം കാഴ്ചവച്ചത്തിനുള്ള ബഹുമാന സൂചകമായിട്ടാണ് ബഹുമതി നൽകിയത്. കേരളത്തിന്റെ ആരോഗ്യ രംഗത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരമാണ് ഈ ബഹുമതിയെന്ന് മന്ത്രി പ്രതികരിച്ചു. ഇതിലൂടെ നമ്മുടെ ആരോഗ്യ മേഖലയുടെ പുരോഗതി ലോകത്തെത്തിക്കാനും വിദേശ രാജ്യങ്ങളിലെ ആരോഗ്യ രംഗത്തെ മാറ്റങ്ങൾ നമുക്കടുത്തറിയാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
story highlights- k k shailaja, visiting professor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here