Advertisement

ഇർഫാൻ പത്താൻ വിരമിക്കുന്നു

January 4, 2020
1 minute Read

ഓൾ റൗണ്ടർ ഇർഫാൻ പത്താൻ വിരമിക്കുന്നു.  ഇന്ത്യൻ ക്രിക്കറ്റിന്റെ ഒഫീഷ്യൽ ബ്രോഡ്കാസ്‌റ്റേഴ്‌സ് ഷോയിലാണ് പത്താൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

പതിനഞ്ച് വർഷം നീണ്ട കരിയറിനിടെ ഇർഫാൻ പത്താൻ കളിച്ചത് 120 ഏകദിന മത്സരങ്ങളും, 29 ടെസ്റ്റും 24 ട്വന്റി 20 മത്സരങ്ങളുമാണ്. ‘ക്രിക്കറ്റിൽ നിന്ന് ഞാൻ വിരമിക്കുകയാണ്. കളിയിലെ രാജാക്കന്മാരായ സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ എന്നിവർക്കൊപ്പം കളിക്കാൻ സാധിച്ചത് അനുഗ്രഹമായി കണക്കാക്കുന്നു.’- ഇർഫാൻ പറയുന്നു.  തന്നെ പിന്തുണച്ച തന്റെ വീട്ടുകാരോട് നന്ദിയുണ്ടെന്നും തന്റെ ആരാധകരോട് നന്ദിയുണ്ടെന്നും ഇർഫാൻ പത്താൻ പറയുന്നു.

2003 ലാണ് ഇർഫാൻ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ടെസ്റ്റിൽ ഒരു വിക്കറ്റ് മാത്രമാണ് പത്താന് വീഴ്ത്താനായത്. എന്നാൽ 2006ലെ പാക് പര്യടനമാണ് പത്താന്റെ കരിയറിലെ തലവര മാറ്റി മറിച്ചത്. കറാച്ചി ടെസ്റ്റിൽ ആദ്യ ഓവറുകളിൽ തന്നെ ഹാട്രിക്കുമായി തിളങ്ങിയ പത്താൻ ഏകദിനത്തിലും പിന്നീടുവന്ന ടി20യിലും ഒരുപോലെ മികവറിയിച്ചു.

 

Story Highlights- Irfan Pathan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top