മരടില്‍ ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുകള്‍ നിറച്ച് തുടങ്ങി

സ്‌ഫോടനമുണ്ടാക്കുമ്പോഴുള്ള പ്രകമ്പനം പഠിക്കാന്‍ ചെന്നൈ ഐഐടി സംഘം ഫ്‌ളാറ്റുകള്‍ക്ക് സമീപം പരിശോധന നടത്തി. മരട് ഫ്‌ളാറ്റ് നിര്‍മാണ കേസില്‍ സിപിഐഎം നേതാവും, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ എ ദേവസിയെ പ്രതിചേര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം തുടങ്ങി.
നിയന്ത്രിത സ്‌ഫോടനത്തിലൂടെ ആദ്യം തകര്‍ക്കുന്ന ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിലാണ് സഫോടക വസ്തുക്കള്‍ നിറച്ച് തുടങ്ങിയത്.
147 സുഷിരങ്ങില്‍ ഇന്നും നാളെയുമായി സ്‌ഫോടക വസ്തുകള്‍ നിറയ്ക്കും. ഇതിന് ശേഷം വയറുകള്‍ ഘടിപ്പിച്ച ശേഷം 100 മീറ്റര്‍ അകലെയുള്ള കണ്‍ട്രോളിംഗ് യൂണിറ്റുമായി ബന്ധിപ്പിക്കും. മതിയായ സ്‌ഫോടക വസ്തുക്കള്‍ ഫ്‌ളാറ്റില്‍ എത്തിച്ച് കഴിഞ്ഞതായി സികെ ഹാര്‍മറി ഉടമ രാജന്‍ പറഞ്ഞു.
ഇതിനിടെ സ്‌ഫോടന സമയത്തെ പ്രകമ്പനം പഠിക്കാന്‍ ചെന്നൈ ഐഐടി സംഘം ഫ്‌ളാറ്റുകളില്‍ എത്തി പരിശോധന നടത്തി. പൊളിക്കല്‍ നടപടികള്‍ക്ക് ചുമതല വഹിക്കുന്ന സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറുമായി ഐഐടി സംഘം കൂടിക്കാഴ്ച്ചയും നടത്തി. അതേ സമയം മരട് ഫ്‌ളാറ്റ് നിര്‍മാണ കേസില്‍ സിപിഐഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെഎ ദേവസിയെ പ്രതിചേര്‍ക്കാന്‍ ക്രെം ബ്രാഞ്ച് നീക്കം തുടങ്ങി. ദേവസിക്കെതിരെ അന്വേഷണത്തിന് അനുമതി തേടി ആദ്യന്തര വകുപ്പിന് ക്രൈം ബ്രാഞ്ച് കത്തയച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here