അമ്മയേയും കുഞ്ഞിനേയും കാറിടിച്ച സംഭവം ; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം ശ്രീകാര്യത്ത് അമ്മയേയും കുഞ്ഞിനേയും കാറിടിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി കെകെ ശൈലജ. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാത്തത് ഗുരുതര കുറ്റമാണ്. പരാതി സ്വീകരിക്കാത്ത പൊലീസിനെതിരെയും നടപടി സ്വീകരിക്കുമെന്നും മന്ത്രി അങ്കമാലിയില്‍ പറഞ്ഞു.
സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിരുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ശ്രീകാര്യം ഗാന്ധിപുരത്ത് ഡിസംബര്‍ 28 നായിരുന്നു സംഭവം. രേഷ്മയും രണ്ടു വയസുള്ള മകനും യാത്ര ചെയ്തിരുന്ന ഇരുചക്ര വാഹനത്തിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഇരുവരെയും ഇടിച്ചിട്ട വാഹനത്തില്‍ ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ വഴിമധ്യേ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് രേഷ്മ പറയുന്നത്. കുഞ്ഞിന്റെ ചോര കാറില്‍ വീഴരുതെന്നും കാറിലുണ്ടായിരുന്ന യുവതി രേഷ്മയോട് പറഞ്ഞു.
അതേസമയം, പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടി വൈകിപ്പിച്ചതായും ആരോപണമുണ്ട്. വിഷയത്തില്‍ കാര്‍ കസ്റ്റഡിയിലെടുക്കാത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. ട്വന്റിഫോര്‍ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും നേരത്തെ കേസെടുത്തിരുന്നു.
Story Highlights- KK Shailaja, Sreekaryam incident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here