വിമാനം വൈകി; ജീവനക്കാരനെ കയ്യേറ്റം ചെയ്ത് യാത്രക്കാർ; വീഡിയോ

വിമാനം വൈകിയതിന് എയർ ഇന്ത്യ ജീവനക്കാരെ കയ്യേറ്റം ചെയ്ത് യാത്രക്കാർ. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
എയർ ഇന്ത്യ ബോയിംഗ് 747 ഡൽഹി-മുംബൈ വിമാനമാണ് സാങ്കേതിക തകരാർ മൂലം വൈകിയത്. വിമാനം ബേയിലേക്ക് തന്നെ തിരിച്ചിറക്കിയതോടെ യാത്രക്കാർ കോക്ക്പിറ്റിന്റെ വാതിലിൽ വന്ന് തട്ടാനും പൈലറ്റിനോട് പുറത്തേക്ക് ഇറങ്ങി വരാൻ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പൈലറ്റ് പുറത്തേക്ക് വന്നില്ലെങ്കിൽ വാതിൽ തല്ലി തകർക്കുമെന്ന് വരെ യാത്രക്കാരിലൊരാൾ ഭീഷണി മുഴക്കി. ഇതിന് പിന്നാലെ ഒരു യാത്രക്കാരി ഒരു ക്യാബിൻ ക്രൂ അംഗത്തെ മർദിച്ചു. ഇതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ വ്യക്തമാണ്.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എയർ ഇന്ത്യ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.
Story Highlights- Air India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here