നിക്ഷേപകർ നാടിനെ കൊള്ളയടിക്കാനാണ് വരുന്നതെന്ന ധാരണ തിരുത്തണം : പിണറായി വിജയൻ

വികസനത്തിൽ നിക്ഷേപകരുടെ പങ്ക് വലുതാണെന്നും നിക്ഷേപകർ നാടിനെ കൊള്ളയടിക്കാനാണ് വരുന്നതെന്ന ധാരണ തിരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
തൃശൂർ പുഴയ്ക്കലിൽ പഞ്ചനക്ഷത്ര രാജ്യാന്തര ഹോട്ടൽ ശൃംഘലയായ ഹയാത്ത് റീജൻസിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എംഎ യൂസഫലി എന്നിവരും പങ്കെടുത്തു.
തൃശൂർ പുഴയ്ക്കലിലാണ് വ്യവസായി എം എ യൂസഫലിയുടെ രാജ്യാന്തര ഹോട്ടൽ ശൃംഘലയായ ഹയത്ത് റീജൻസി പ്രവർത്തനം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. നിക്ഷേപകർ നാടിനെ തകർക്കാൻ വരികയാണെന്ന ധാരണ തിരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രാമ ശ് ചെന്നിത്തലയായിരുന്നു പരിപാടിയുടെ അധ്യക്ഷൻ. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ,മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, ടി എൻ പ്രതാപൻ എം പി തുടങ്ങിയവർ പങ്കെടുത്തു.
Story Highlights- Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here