മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് അബ്ദുള്‍ സത്താര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു

മഹാരാഷ്ട്രാ ത്രികക്ഷി സഖ്യത്തില്‍ വീണ്ടും പൊട്ടിത്തെറികള്‍. ശിവസേനാ നേതാവ് അബ്ദുള്‍ സത്താര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ക്യാബിനറ്റ് മന്ത്രിസ്ഥാനം നല്‍കാത്തതിനെ തുടര്‍ന്നാണ് രാജി. സത്താറിനെ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സഹമന്ത്രിസ്ഥാനമാണ് നല്‍കിയിരുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് അബ്ദുള്‍ സത്താറിന്റെ രാജി.
മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് ശിവസേനയില്‍ ചേക്കേറിയ ആളാണ് അബ്ദുള്‍ സത്താര്‍. ഡിസംബര്‍ 30 നായിരുന്നു അബ്ദുള്‍ സത്താര്‍ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ. എന്നാല്‍ വകുപ്പ് വിഭജനത്തില്‍ തീരുമാനമാകാത്തത് മഹാവികാസ് അഘാഡിയില്‍ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. അബ്ദുള്‍ സത്താറിന് മന്ത്രിസ്ഥാനം നല്‍കിയതിനെതിരെ ശിവസേനയ്ക്കുള്ളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അബ്ദുള്‍ സത്താറെന്ന് ബാല്‍താക്കറെ തന്നെ പ്രഖ്യാപിച്ചിരുന്നു. ശിവസനേയ്ക്ക് സമാനമായി മന്ത്രിസഭാ പുനഃസംഘടനയ്ക്കു ശേഷം എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളിലും വിമത ചേരി ശക്തമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here