Advertisement

സാങ്കേതിക സര്‍വകലാശാലയുടെ ബി ടെക് പരീക്ഷ റദ്ദാക്കി

January 4, 2020
Google News 0 minutes Read

ജനുവരി ഒന്നിന് നടത്തിയ സാങ്കേതിക സര്‍വകലാശാലയുടെ ബി ടെക് പരീക്ഷ റദ്ദാക്കി. ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാം സെമസ്റ്ററിലെ സ്വിച്ചിംഗ് തിയറി ആന്‍ഡ് ലോജിക് ഡിസൈന്‍ പരീക്ഷയാണ് റദ്ദാക്കിയത്. മാസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ഇന്റേണല്‍ പരീക്ഷക്ക് നല്‍കിയ ചോദ്യപേപ്പര്‍ അതേപടി സര്‍വകലാശാല പരീക്ഷക്കും നല്‍കിയെന്ന് തെളിഞ്ഞതോടെയാണ് പരീക്ഷ റദ്ദാക്കിയത്.

പാര്‍ട്ട് എ യില്‍ ഒരു ചോദ്യമൊഴികെ മറ്റെല്ലാം സമാനമാണ്. കോളജിലെ ഇന്റേണല്‍ പരീക്ഷയിലെ 40 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ അതേപടി സര്‍വകലാശാല പരീക്ഷയിലും ആവര്‍ത്തിച്ചു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ വീഴ്ച ബോധ്യപ്പെട്ടതോടെയാണ് സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കി ഉത്തരവിറക്കിയത്. രണ്ട് ചോദ്യപേപ്പറും തയാറാക്കിയത് ഒരു അധ്യാപകന്‍ തന്നെയെന്നാണ് സൂചന. മൂന്ന് അധ്യാപകരില്‍ നിന്ന് ചോദ്യങ്ങള്‍ സ്വീകരിച്ച് അതില്‍ നിന്നാണ് പരീക്ഷ കണ്‍ട്രോളര്‍ ചോദ്യാവലി തയാറാക്കുന്നത്.

പുതിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും. സംഭവത്തില്‍ വൈസ് ചാന്‍സിലര്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. പരീക്ഷ നടത്തിപ്പ്, മൂല്യനിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട വീഴ്ചകള്‍ തുടരുന്നതോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here