Advertisement

പൗരത്വ നിയമ ഭേദഗതി മുസ്‌ലിം സമുദായത്തെ പാര്‍ശ്വവത്കരിക്കാനാണെന്ന സംശയമുണ്ടായിട്ടുണ്ട്: ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം

January 5, 2020
0 minutes Read

പൗരത്വ നിയമ ഭേദഗതി മുസ്‌ലിം സമുദായത്തെ പാര്‍ശ്വവത്കരിക്കാനാണെന്ന സംശയമുണ്ടായിട്ടുണ്ടെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം. ഭേദഗതിയെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

ജനങ്ങളിലെ ആശങ്ക പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് ആവശ്യപ്പെട്ടു. ബിഷപ് ഹൗസില്‍ സൂസപാക്യത്തെ കാണാന്‍ എത്തിയതായിരുന്നു മന്ത്രി. നിയമം സംബന്ധിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും ആശങ്കകള്‍ അകറ്റാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി സാമുദായിക നേതാക്കള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും ഉറപ്പു നല്‍കി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top