പൗരത്വ നിയമ ഭേദഗതി; കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ ആശങ്കയറിയിച്ച് മുസ്‌ലിം അസോസിയേഷന്‍

പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ ആശങ്കയറിയിച്ച് മുസ്‌ലിം അസോസിയേഷന്‍. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റാന്‍ ഇത് അനിവാര്യമെന്നും ഭാരവാഹികള്‍ മന്ത്രിയെ അറിയിച്ചു.
പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ജനസമ്പര്‍ക്കത്തിനായി കേരളത്തിലെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു വിവിധ സാമുദായിക സംഘടനാ പ്രതിനിധികളും മത നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് മുസ്‌ലിം അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍, മുസ്‌ലിം സമുദായത്തിന്റെ ആശങ്ക ഭാരവാഹികള്‍ മന്ത്രിയുമായി പങ്കുവച്ചു.
ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് മുസ്‌ലിം അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് കേന്ദ്രമന്ത്രിക്ക് ഭാരവാഹികള്‍ നിവേദനവും നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here