നിര്‍വഹിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തം; പ്രതിഷേധം ഉയര്‍ന്നാലും കടമയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കിടെ പ്രതികരണവുമായി വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് താന്‍ നിര്‍വഹിക്കുന്നതെന്നും, എത്ര സമ്മര്‍ദവും ഭീഷണിയും ഉണ്ടായാലും ഉത്തരവാദിത്തം നിറവേറ്റുമെന്നും കടമയില്‍ നിന്ന് പിന്നോട്ട് പോകില്ലന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ താന്‍ വീഴ്ച വരുത്തിയാല്‍ തന്നെ വിമര്‍ശിക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തെരുവിലിറക്കില്ലെന്ന് ഭീഷണിയുണ്ടായ അന്ന് മുതല്‍ തുടര്‍ച്ചയായി യാത്ര ചെയ്യുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയ്ക്കും നിയമത്തിനും വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിഎഎ വിഷയത്തില്‍ നിയമസഭാ പ്രമേയത്തിനെതിരെ വീണ്ടും ഗവര്‍ണര്‍ വിമര്‍ശിച്ചു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് നിയമസഭാസമ്മേളനം കൂടിയതെന്നും അദേഹം ചൂണ്ടിക്കാട്ടി. ഇര്‍ഫാന്‍ ഹബീബിനെ പോലുള്ളവരുടെ നിലപാടുകളാണ് സര്‍ക്കാരിനെ നയിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ അവര്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. താനും സര്‍ക്കാരുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ ചരിത്ര കോണ്‍ഗ്രസിന് എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.
Story Highlights- constitutional responsibility, Governor, Citizenship Amendment Act,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here