Advertisement

സ്വർണ്ണം സിലിണ്ടർ രൂപത്തിലും കീ ചെയിൻ രൂപത്തിലും; വ്യത്യസ്ത മാർഗങ്ങളുമായി കള്ളക്കടത്ത് സംഘം

January 5, 2020
1 minute Read

സ്വർണം കടത്താൻ പുതിയ മാർഗവുമായി കള്ളക്കടത്ത് സംഘം. നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. തേപ്പുപെട്ടിക്കുള്ളിൽ സിലിണ്ടർ രൂപത്തിലും കീ ചെയിൻ രൂപത്തിലുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 24 കാരറ്റ് സ്വർണമാണ് മൂന്നു മലപ്പുറം സ്വദേശികളിൽ നിന്ന് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് 42 ലക്ഷം രൂപ വിലമതിക്കും.

മസ്കറ്റിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 800 ഗ്രാം സ്വർണവും ദുബായിൽ നിന്ന് വന്നയാളിൽ നിന്ന് 300 ഗ്രാം സ്വർണവും അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 200 ഗ്രാം സ്വർണവുമാണ് കണ്ടെടുത്തത്. സ്വർണക്കടത്ത് വ്യാപകമായതോടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് എയർ കസ്റ്റംസ് ഇന്റലിജൻസ്.

Story Highlights: Gold Smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top