സവാള വില നിയന്ത്രിക്കാനുള്ള സർക്കാർ ഇടപെടൽ അട്ടിമറിച്ച് ഹോർട്ടി കോർപ്പ്

onion price onion price hike steep hike in onion price

വിപണിയിൽ സവാള വില നിയന്ത്രിക്കാനുള്ള സർക്കാർ ഇടപെടൽ അട്ടിമറിച്ച് ഹോർട്ടി കോർപ്പ്. മാർക്കറ്റിൽ 60 രൂപ മുതൽ ലഭിക്കുന്ന സവാള ഹോർട്ടികോർപ്പ് വിൽക്കുന്നത് 95 രൂപയ്ക്ക്.

60 മുതൽ 80 രൂപ വരെ മാത്രമാണ് കോട്ടയം മാർക്കറ്റിലെ സവാളയുടെ വില. ഇനി ഹോർട്ടി കോർപ്പിൽ നിന്ന് വാങ്ങിയ ഒരുകിലോ സവാളയുടെ വില നോക്കാം. 95 രൂപ 50 പൈസ. ഓരോ കിലോയ്ക്കും അധികമായി ഈടാക്കുന്നത് മാർക്കറ്റ് വിലയെക്കാൾ മുപ്പത്തിയഞ്ച് രൂപവരെ.

വില നൂറ്റിയിരുപത് പിന്നിട്ടതോടെ കഴിഞ്ഞ മാസമാണ് ഹോർട്ടി കോർപ്പ് വഴി കുറഞ്ഞ വിലയ്ക്ക് സവാള എത്തിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. കിലോയ്ക്ക് 65 രൂപയ്ക്ക് സവാള ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ആഴ്ചകൾ പിന്നിട്ടിട്ടും കുറഞ്ഞ വിലയ്ക്ക് സവാള ലഭ്യമാക്കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, അമിത വിലയാണ് ഗുണഭോക്താക്കൾക്ക് മേൽ ഹോർട്ടി കോർപ്പ് ചുമത്തുന്നത്. സപ്ലൈകോ വഴിയുള്ള സവാള വിൽപ്പനയും കാര്യക്ഷമമല്ല.

Story Highlights- Onion Price

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top