ഇന്ത്യ – ശ്രീലങ്ക ടി20; ബൗളിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ; മത്സരം വൈകിപ്പിച്ച് മഴ

ഇന്ത്യ – ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. അതേ സമയം മഴ മൂലം മത്സരം തുടങ്ങാന്‍ വൈകുകയാണ്. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റ് ലോകത്ത് കാഴ്ച വച്ച അപ്രമാദിത്വം തുടരുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇത്തവണയും പ്ലെയിംഗ് ഇലവനില്‍ ഇടം പിടിച്ചിട്ടില്ല. രോഹിത് ശര്‍മയ്ക്ക് പകരം പരുക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ശിഖര്‍ ധവാനായിരിക്കും ഇന്നിംഗ് ഓപ്പണ്‍ ചെയ്യുക.
ഇന്ത്യ
ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, നവദീപ് സൈനി.
ശ്രീലങ്ക
അവിഷ്‌ക ഫെര്‍ണാണ്ടൊ, ധനുഷ്‌ക ഗുണതിലക, കുശാല്‍ പെരേര, ഒഷാദ ഫെര്‍ണാണ്ടൊ, ബി രജപക്‌സെ, ധനഞ്ജയ ഡി ഡിസില്‍വ, ദാസുന്‍ ശനക, ഇസ്രു ഉധാന, ഡബ്ല്യു ഹസരംഗ, ലഹിറു കുമാര, ലസിത് മലിംഗ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here