പച്ചക്കറികൾ വിഷരഹിതമായി വീടുകളിൽ തന്നെ ഉത്പാദിപ്പിക്കാൻ ‘ജീവനി’ക്ക് തുടക്കം

‘ജീവനി നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം’ പദ്ധതിക്ക് തൃശൂരിൽ തുടക്കമായി. നമുക്കാവശ്യമുള്ള പച്ചക്കറികൾ വിഷരഹിതമായി സ്വന്തം വീടുകളിൽ തന്നെ ഉത്പാദിപ്പിക്കുക എന്നതാണ് ജീവനി കൊണ്ട് ലക്ഷ്യം വെക്കുന്നത്.
പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി നടത്തുന്ന സംസ്ഥാനമാകാനും കേരളത്തിന് കഴിയണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാർഷിക രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് നൂതന പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടത് അനിവാര്യമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ എന്നിവരും വിവിധ വകുപ്പുകളും സംയുക്തമായാണ് ജീവനി നടപ്പിലാക്കുന്നത്. പദ്ധതിയിലുടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ജൈവജീവനി പോഷകത്തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കും. ഇതുവഴി വരും വർഷം പച്ചക്കറി ഉത്പാദനം 16 മെട്രിക് ടൺ ആയി ഉയർത്താനാകുമെന്ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ആർദ്രം പദ്ധതിയുമായി കൂട്ടിയിണക്കിയാണ് ജീവനി നടപ്പിലാക്കുന്നത്.
jeevani vegetable cultivation project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here