‘നല്ല വാക്കിന് നന്ദി’: രാത്രി വൈകി ബസ് സ്റ്റോപ്പിലെത്തിയ പെൺകുട്ടിക്ക് സഹായഹസ്തവുമായി കേരളാ പൊലീസ്

‘നല്ല വാക്കിന് നന്ദി’ അറിയിച്ച് കേരളാ പൊലീസ്. രാത്രി വൈകി ബസ് സ്റ്റോപ്പിലെത്തിയ പെൺകുട്ടിക്ക് കേരളാ പൊലീസ് സഹായഹസ്തം നീട്ടിയിരുന്നു. പൊലീസിന് നന്ദി പറഞ്ഞ് പെൺകുട്ടി ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് തിരിച്ച് പൊലീസ് നന്ദി അറിയിച്ചു.
ജോലി കഴിഞ്ഞ അഞ്ജു കോഴിക്കോട് രാമനാട്ടുകരയിൽ നിന്ന് 9.30ക്ക് ബസിൽ കേറി. എന്നാൽ ബസ് സ്റ്റോപ്പിൽ വന്ന് കൂട്ടിക്കൊണ്ട് പോകാൻ ബന്ധുക്കൾക്ക് കഴിഞ്ഞിരുന്നില്ല. പെൺകുട്ടി നാട്ടുകൽ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരമറിയിച്ചു. അഞ്ജു സ്ഥലത്തെത്തിയപ്പോഴേക്കും പോകാനുള്ള വണ്ടിയുമായി പൊലീസെത്തി. സുരക്ഷിതമായി വീട്ടിലെത്തിയതായും പെൺകുട്ടി പറയുന്നു.
Read Also: ഗുജറാത്തിലെ രാജ്‌കോട്ട് സിവില്‍ ഹോസ്പിറ്റലില്‍ മൂന്ന് മാസത്തിനിടെ മരിച്ചത് 269 കുട്ടികള്‍
നമ്മുടെ പൊലീസ് സംവിധാനം എത്രമാത്രം സുരക്ഷയാണ് ഒരുക്കിതരുന്നതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് എഴുതിയ പോസ്റ്റാണിതെന്നും ഇത് നൽകിയ സന്തോഷം ചെറുതല്ലെന്നും അഞ്ജു കുറിച്ചു. ഹാഷ്ടാഗിൽ പൊലീസിന് നന്ദിയും അറിയിച്ചിട്ടുണ്ട്.
ഇതിന് പ്രതികരണവുമായി പൊലീസും രംഗത്തെത്തി. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ,
നല്ല വാക്കിന് നന്ദി…അനുഭവവേദ്യമായ സേവനത്തെക്കുറിച്ചുള്ള അഞ്ജുവിന്റെ ഈ വാക്കുകൾ ഒറ്റപ്പെട്ടതല്ല… ഓർമപ്പെടുത്തലാണ്..അടിയന്തര സഹായത്തിനായി എപ്പോഴും വിളിക്കാം 112. #keralapolice #call112 #112
അഞ്ജുവിന്റെ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടും കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.
kerala police face book
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here