Advertisement

പൗരത്വം കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള വിഷയം, സംസ്ഥാനങ്ങൾക്ക് റോളില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

January 5, 2020
Google News 0 minutes Read

പൗരത്വം കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള വിഷയമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക റോളില്ല. പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങൾക്ക് എതിരല്ലെന്നും കിരൺ റിജിജു തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

പൗരത്വ നിയമ ഭേദഗതിയിൽ ബിജെപി സംഘടിപ്പിക്കുന്ന ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയതായിരുന്നു കിരൺ റിജിജു. സാഹിത്യകാരൻ ജോർജ് ഓണക്കൂറിന്റെ വീട്ടിലെത്തി ജനജാഗ്രതാ സമ്മേളനത്തിന് തുടക്കമിട്ടു. കേരളം പാസാക്കിയ സംയുക്ത പ്രമേയം രാഷ്ട്രീയ ഗിമ്മിക്കെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം, പൗരത്വ നിയമ ഭേദഗതിയോടുള്ള വിയോജിപ്പ് ജോർജ് ഓണക്കൂർ കിരൺ റിജിജുവിനെ അറിയിച്ചു.ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണ് പ്രശ്‌നത്തിന് കാരണമെന്ന് ജോർജ് ഓണക്കൂർ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ മാറ്റി നിർത്താനാണ് ഉദ്ദേശിച്ചതെന്നായിരുന്നു അതിന് റിജിജു നൽകിയ മറുപടി. തമിഴ് അഭയാർത്ഥികൾക്കും മറ്റുള്ളവർക്കും വേണമെങ്കിൽ വേറേ നിയമം ഉണ്ടാക്കാമെന്നും റിജിജു അഭിപ്രായപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here