Advertisement

ജെഎൻയു സംഘർഷം; ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടി അമിത് ഷാ

January 6, 2020
Google News 2 minutes Read

ജെഎൻയു സംഘർഷത്തിൽ ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹി പൊലീസ് കമ്മീഷണറുമായി അമിത് ഷാ ഫോണിൽ സംസാരിച്ചു. സംഭവത്തെക്കുറിച്ച് ജോയിന്റ് കമ്മീഷണർ റാങ്കിലുള്ള ഓഫീസർ അന്വേഷിക്കും. അതേസമയം, സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്.

അതിനിടെ, സംഘർഷത്തെക്കുറിച്ചുള്ള ഡൽഹി പൊലീസിന്റെ ആദ്യ പ്രതികരണം വിവാദമായി. സർവകലാശാലയിൽ നടന്നത് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമാണെന്നും ചില സാധനങ്ങൾക്ക് കേടുപാടുണ്ടായെന്നും ഇപ്പോൾ സ്ഥിതി ശാന്തമാണ് എന്നുമായിരുന്നു ഡൽഹി സൗത്ത് വെസ്റ്റ് ഡിസിപി ദേവേന്ദർ ആര്യയുടെ പ്രതികരണം.

read also: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന് ക്രൂരമര്‍ദനം: എബിവിപിയെന്ന് ആരോപണം

ഞായറാഴ്ച രാത്രിയാണ് ജെഎൻയുവിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചിരുന്നു. മുഖം മറച്ച് മാരകായുധങ്ങളുമായെത്തിയ അൻപതോളം പേരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റിന് ഐഷി ഘോഷിന് പരുക്കേറ്റിരുന്നു.

story highlights- JNU, Amit shah, delhi police, aishe ghosh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here