ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന് ക്രൂരമര്‍ദനം: എബിവിപിയെന്ന് ആരോപണം

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന് ഐഷ ഘോഷിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം എബിവിപി പ്രവര്‍ത്തകരും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെയും സംഭവം.
സെക്യൂരിറ്റി ജീവനക്കാരന്‍ സമരക്കാരെ മര്‍ദിച്ച സംഭവമാണ് എബിവിപി പ്രവര്‍ത്തകരും സമരക്കാരും തമ്മിലുള്ള സംഘര്‍ഷമായി മാറിയത്. പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെ ശാന്തരാക്കിയിട്ടുണ്ട്.
അമ്പതോളം പേരാണ് അക്രമം നടത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തലയ്ക്ക് പരുക്കേറ്റ ഐഷ ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖം മറച്ചെത്തിയവരാണ് ആക്രമണം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here