Advertisement

വിദ്യാർത്ഥി സമരം റിപ്പോർട്ട് ചെയ്യാനെത്തിയ 24 വാർത്താ സംഘത്തെ മർദിച്ച് ജെഎൻയു സെക്യൂരിറ്റി ജീവനക്കാർ

August 23, 2024
Google News 1 minute Read

ജെഎൻയു സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ മർദ്ദനം. ജെഎൻയു വിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മാധ്യമപ്രവർത്തകരെ ആക്രമിച്ചത്. 24 റിപ്പോർട്ടർ ആർ അച്യുതൻ , ക്യാമറ മാൻ മോഹൻകുമാർ അടക്കം നിരവധി മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റു. പ്രവേശന പരീക്ഷ പുനസ്ഥാപിക്കണം, സ്കോളർഷിപ്പ് തുക വർധിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം നടത്തിയത്.

ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ ക്യാമ്പസിൽ നിന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് നടത്തിയ മാർച്ച്, റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെയാണ്,
ജെഎൻയു വിലെ സുരക്ഷാ ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തത്. പൊലീസിന്റെ നിർദേശം അനുസരിച്ച് മറ്റൊരു ഗൈയ്റ്റിലേക്ക് നീങ്ങുകയായിരുന്ന മാധ്യമപ്രവർത്തകർക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

ഇത് ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരുടെ ക്യാമറകൾ പിടിച്ചെടുക്കുകയും, തകർക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തെ അപലപിച്ച ജോൺ ബ്രിട്ടാസ് എംപി,വി സി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Story Highlights :JNU security staff beat up 24 news crews

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here