ചന്ദ്രഗിരി പാലം അടച്ചു; യാത്രക്കാർക്ക് ദുരിതം

കാസർഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ചന്ദ്രഗിരി പാലം അടച്ചിട്ടത് യാത്രക്കാരെ ദോഷകരമായി ബാധിക്കുന്നു. അറ്റകുറ്റപ്പണികൾക്കായി രണ്ടാഴ്ചത്തേക്കാണ് പാലം അടച്ചിട്ടത്. അതിനാൽ ചരക്ക് വാഹനങ്ങൾക്കും ദീർഘദൂര ബസുകൾക്കും ഇപ്പോൾ ദേശീയ പാത വഴിയാണ് കടന്ന് പോകേണ്ടി വരുന്നത്.
Read Also: ജെഎൻയു വിദ്യാർത്ഥികളുമായി ചർച്ച നടത്തണം; ഗവർണറോട് നിർദേശിച്ച് അമിത് ഷാ
1990ൽ തുറന്ന് കൊടുത്ത ചന്ദ്രഗിരി പാലത്തിന്റെ സ്ലാബുകൾ തമ്മിലെ വിടവ് വലുതായി അപകടസാധ്യത ഏറിയതിനാലാണ് അറ്റകുറ്റപ്പണികൾ വേണ്ടി വന്നത്. പാലത്തിന്റെ സ്ലാബുകളും തൂണുകളും ചേരുന്ന ഭാഗത്താണ് അറ്റകുറ്റപ്പണി. സ്ലാബുകൾക്കിടയിൽ ഉരുക്ക് സ്ട്രിപ്പുകൾ പിടിപ്പിക്കുന്ന ജോലി പുരോഗമിക്കുകയാണ്. പണി പൂർത്തീകരിക്കാൻ രണ്ടാഴ്ച വേണ്ടിവരുമെന്ന് കെഎസ്ടിപി അധികൃതർ വ്യക്തമാക്കി. അപകടത്തിൽ തകർന്ന കൈവരികളും നന്നാക്കുന്നുണ്ട്.
പൂർണമായും വാഹന ഗതാഗതം നിരോധിച്ചു കൊണ്ടാണ് പ്രവൃത്തികൾ നടക്കുന്നത്. ദേശസാൽകൃത പാത കൂടിയായ ചന്ദ്രഗിരി വഴിയുള്ള കെഎസ്ആർടിസി സർവീസുകൾ ചെമ്മനാടിൽ യാത്ര അവസാനിപ്പിക്കുന്നു. യാത്രക്കാർക്ക് പിന്നീട് കാൽനടയായി വേണം നഗരത്തിൽ എത്താൻ.
ചന്ദ്രഗിരി പാലം നവീകരണ പ്രവൃത്തിക്കായി കൂടുതൽ ദിവസം അടച്ചിടുന്നത് ഇത് ആദ്യമായിട്ടാണ്.
chandragiri bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here