മുന്‍ കര്‍ണാടക ഗവര്‍ണര്‍ ടി എന്‍ ചതുര്‍വേദി അന്തരിച്ചു

മുന്‍ കര്‍ണാടക ഗവര്‍ണര്‍ ടി എന്‍ ചതുര്‍വേദി അന്തരിച്ചു. 90 വയസായിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്ന് ഇന്നലെ രാത്രി ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചതുര്‍വേദിയുടെ അന്ത്യം. ഉത്തര്‍പ്രദേശിലെ കനൗജില്‍ നിന്നുള്ള ചതുര്‍വേദി 2002 മുതല്‍ 2007വരെ കര്‍ണാടകയുടെ ഗവര്‍ണര്‍ ആയിരുന്നു.

ഗവര്‍ണറായിരുന്ന സിക്കന്തര്‍ ഭക്തിന്റെ പെട്ടെന്നുള്ള നിര്യാണത്തെത്തുടര്‍ന്ന് 2004 ഫെബ്രുവരി മുതല്‍ 2004 ജൂണ്‍ വരെ കേരളത്തിന്റെ ഗവര്‍ണര്‍ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1984 മുതല്‍ 1989 വരെ ഇന്ത്യയുടെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ആയിരുന്നു. 1991ല്‍ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷന്‍ നല്‍കി ആദരിച്ചു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More