യുവതി ജീവനൊടുക്കി; തങ്ങള്‍ക്കെതിരെ അന്വേഷണം വരുമെന്നോര്‍ത്ത് മൃതദേഹം ബാഗിലൊളിപ്പിച്ച് വീട്ടുകാര്‍

ഉത്തര്‍പ്രദേശില്‍ ആത്മഹത്യ ചെയ്ത ഭാര്യയുടെ മൃതദേഹം സ്യൂട്ട് കേസില്‍ ഒളിപ്പിച്ചുവച്ച ഭര്‍ത്താവിനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. 32 വയസുകാരിയ സവിതയാണ് കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ടില്‍ തൂങ്ങിമരിച്ചത്. എന്നാല്‍ തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭയന്ന് ഭര്‍ത്താവും വീട്ടുകാരും മരണവിവരം രഹസ്യമാക്കി വയ്ക്കുകയും മൃതദേഹം ഒളിപ്പിക്കുകയുമായിരുന്നു. (Wife Died By Suicide husband Stuffed Her In Bag Fearing Action)
തങ്ങളുടെ മാതാവ് ആത്മഹത്യ ചെയ്തത് തന്നെയെന്ന് സവിതയുടെ കുട്ടികളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സവിതയുടേത് ആത്മഹത്യ തന്നെയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Also: നിയന്ത്രണവിധേയമാകാതെ തീ; കോഴിക്കോട് നഗരത്തിൽ കനത്ത പുക: സ്ഥലത്ത് നിന്ന് ആളുകളെ മാറ്റി
സവിതയുടെ ഭര്‍ത്താവ് അശോക് കുമാറിന്റെ സഹോദരനാണ് സവിത മരിച്ചതായി പൊലീസിന് വിവരം നല്‍കുന്നത്. പൊലീസ് വന്ന് പരിശോധിച്ചപ്പോള്‍ സ്യൂട്ട് കേസില്‍ കുത്തിനിറച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളും മക്കളെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളും എല്ലാവര്‍ക്കും അറിയുന്നതിനാല്‍ താനാണ് ഭാര്യയെ കൊന്നതെന്ന് എല്ലാവരും സംശയിക്കുമെന്നും തന്നെ പൊലീസ് അറസ്റ്റ് ചെയ്യുമെന്നും ഭയന്നാണ് മൃതദേഹം ഒളിപ്പിച്ചതെന്ന് അശോക് കുമാര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
Story Highlights : Wife Died By Suicide husband Stuffed Her In Bag Fearing Action
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here