സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുതിക്കുന്നു

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 18 പൈസയുമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും എണ്ണ വില ഉയരാനാണ് സാധ്യത. പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 18 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 77.65 പൈസയും ഡീസലിന് 72.46 പൈസയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 79.14 പൈസയാണ്. ഡീസലിന് 73.86 പൈസയും. കോഴിക്കോട് ഡീസല്‍ 17പൈസ കൂടി. പെട്രോളിന് 15 പൈസയാണ് ഇന്ന് വര്‍ധിച്ചത്. 10 പൈസ, 11 പൈസ, 16 പൈസ, 19 പൈസ എന്നിങ്ങനെ യാണ് ഓരോദിവസത്തെയും വര്‍ധനവ്. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില മാറ്റമില്ലാതെ തുടരുകയാണ്. അമേരിക്ക ഇറാന് യുദ്ധ സമാനമായ സാഹചര്യങ്ങളും ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
Story Highlights- Fuel prices hike, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here