Advertisement

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ; ജോസഫ് – ജോസ് വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമാകുന്നു

January 6, 2020
Google News 1 minute Read

കുട്ടനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപെട്ട് കേരള കോൺഗ്രസ്സ് ജോസഫ് – ജോസ് വിഭാഗങ്ങൾ തമ്മിലുളള തർക്കം കൂടുതല്‍ രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥി രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞു. അതേ സമയം, ചിഹ്നം സംബന്ധിച്ച തർക്കം ഇപ്പോഴും ഇലക്ഷൻ കമ്മീഷനു മുന്നിലാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു.

കുട്ടനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോസ് കെ മാണിയുടെ അഭിപ്രായങ്ങൾ അർത്ഥമില്ലാത്തതാണെന്നായിരുന്നു പി ജെ ജോസഫിന്റെ പ്രതികരണം. സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള ചർച്ചകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമെ അരംഭിക്കു. സീറ്റ് കേരള കോൺഗ്രസ്സിനെന്നത് തർക്കമില്ലാത്ത കാര്യമാണെന്നും പി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

അതേ സമയം, കുട്ടനാട് സീറ്റുമായി ബന്ധപെട്ട നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും, സീറ്റ് കേരള കോൺഗ്രസ് എമ്മിന് ഉള്ളതാണെന്നും ജോസ് കെ മാണി തിരിച്ചടിച്ചു. സ്ഥാനാർത്ഥിയെ സംബന്ധിച്ച ചർച്ചകൾ പാർട്ടിയിൽ ആരംഭിച്ചു . പാലായിൽ യുഡിഎഫിനെ ദുർബലപ്പെടുത്തിയതിനു സമാനമായ നീക്കങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് പി ജെ ജോസഫിനെ വിമർശിച്ചു ജോസ് കെ മാണി വ്യക്തമാക്കി

പാല ഉപതിരഞ്ഞെടുപ്പിനു സമാനമയ പ്രതിസന്ധിയാണ് കുട്ടനാടിലും യു ഡി എഫ് നേരിടുന്നത്. സീറ്റ് കോൺഗ്രസ്സ് ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേരള കോൺഗ്രസ്സിലെ ഇരു വിഭാഗങ്ങളും അവകാശ വാദം ശക്തമാക്കുന്നത്.

Story Highlights: Kerala Congress, Kuttanad By Election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here