Advertisement

മകരവിളക്ക് ദിവസം ഹിൽ ടോപ്പിലടക്കം തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല: കടകംപള്ളി സുരേന്ദ്രൻ

January 6, 2020
1 minute Read

മകരവിളക്ക് ദിവസം ഹിൽ ടോപ്പിലടക്കം അപകടകരമായ സ്ഥലങ്ങളിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.മകരവിളക്കിന് മുന്നോടിയായി ഉന്നതതല യോഗം ചേർന്ന് ഒരുക്കങ്ങൾ അസാധരണമാംവിധം വിലയിരുത്തി. ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഭക്തരുടെ സുരക്ഷയ്ക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളോട് സഹകരിക്കാൻ തയ്യാറാകണമെന്നും മലകയറുന്ന വേളയിൽ യുവാക്കൾ മുൻകരുതൽ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടാൻ കാരണം നിയന്ത്രണങ്ങളെ മറികടന്ന് സഞ്ചരിച്ചതിനാലാണ്.

ശബരിമല വെബ്‌സെറ്റ് നവീകരിച്ച പതിപ്പിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. മലയാളം, ഇംഗ്ലീഷ് ഉൾപ്പടെ ആറ് ഭാഷകളിൽ വെബ്‌സെറ്റ് ലഭ്യമാണ്. സന്നിധാനത്തെ പൂജകളും താമസവും വിർച്ച്വൽ ക്യൂവും ബുക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും.പൊതുവെ നല്ല മണ്ഡലകാലമാണ് കടന്ന് പോകുന്നതെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.

 

 

 

sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top