ജെഎൻയു വിദ്യാർത്ഥികളുമായി ചർച്ച നടത്തണം; ഗവർണറോട് നിർദേശിച്ച് അമിത് ഷാ

ജെഎൻയുവിൽ വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗവർണർ അനിൽ ബൈജലുമായി ഫോണിൽ ബന്ധപ്പെട്ട അമിത് ഷാ ജെഎൻയു വിദ്യാർത്ഥികളുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്തി പ്രശ്‌ന പരിഹാരത്തിലെത്താനാണ് നിർദേശം.
ജെഎൻയു രജിസ്ട്രാറും പ്രോ വിസിയും ഇന്ന് രാവിലെ ഡൽഹി ഗവർണറെ കണ്ട് കാമ്പസിലെ സ്ഥിതിഗതികൾ അറിയിച്ചിരുന്നു.
ഞായറാഴ്ച രാത്രിയാണ് ജെഎൻയുവിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ മുഖം മറച്ച് മാരകായുധങ്ങളുമായെത്തിയ അൻപതോളം പേർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ അഞ്ച് വിദ്യാർത്ഥികളുടെ നില ഗുരുതമായി തുടരുകയാണ്. തലയ്ക്ക് ഗുരുതമായി പരുക്കേറ്റ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഡൽഹി എയിംസിൽ ചികിത്സയിലാണ്.
story highlights-jnu, amit shah, anil baijal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here