Advertisement

മുത്തൂറ്റ് ജീവനക്കാരുടെ സമരം ; മാനേജ്‌മെന്റ് പിടിവാശി ഉപേക്ഷിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

January 6, 2020
0 minutes Read

മുത്തൂറ്റ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് പിടിവാശി ഉപേക്ഷിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍.ഒക്ടോബര്‍ 10 ലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിച്ച് മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മാനേജ്‌മെന്റ് തയാറാകണമെന്ന്സംയുക്ത ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടു.

166 ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട നടപടി ന്യായീകരിക്കാനാവാത്തതെന്നും നടപടി നിയമവിരുദ്ധവും ഒത്തുതീര്‍പ്പ് ലംഘനവുമെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ യോഗം വ്യക്തമാക്കി. തൊഴിലാളി സംഘടനാ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന മാനേജ്‌മെന്റ് നിലപാട് പൊറുപ്പിക്കാനാവാത്തതെന്നും സംയുക്ത സമിതി കുറ്റപ്പെടുത്തി. തൊഴില്‍ സംരക്ഷിക്കാന്‍ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചു. സമരം ഒത്തുതീര്‍പ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്രേഡ് യൂണിയന്‍ സംയുക്തസമിതി ജനുവരി 16 ന് കമ്പനിയുടെ എറണാകുളത്തുള്ള ഹെഡ് ഓഫീസിന് മുമ്പില്‍ പൊതുയോഗം സംഘടിപ്പിക്കാനും തീരുമാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top