Advertisement

ശബരിമല നിലയ്ക്കൽ- പമ്പാ പാതയിൽ അനധികൃത ടാക്‌സി സർവീസ്

January 6, 2020
Google News 1 minute Read

ശബരിമല പാതയിൽ അനധികൃത ടാക്‌സി സർവീസ്. തീർത്ഥാടകരിൽ നിന്ന് പണം ഈടാക്കിയാണ് നിലയ്ക്കൽ- പമ്പാ പാതയിൽ അനുമതി ഇല്ലാതെ ടാക്‌സികൾ സർവീസ് നടത്തുന്നത്.

പതിനഞ്ച് സീറ്റിൽ താഴെയുള്ള വാഹനങ്ങൾക്കാണ് പമ്പ വരെ പോകാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിൽ ജീപ്പ്, ടാറ്റാ സുമോ, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളിലാണ് അനധികൃതമായി സർവീസ് നടത്തുന്നത്. തീർത്ഥാടകരിൽ നിന്ന് 1000 മുതൽ 1200രൂപ വരെ ഇവർ ഈടാക്കുന്നു.

അനധികൃത ടാക്‌സികളുടെ നമ്പറുകൾ സഹിതം കെഎസ്ആർടിസി സെപ്ഷ്യൽ ഓഫീസർ നിലയ്ക്കൽ എഡിഎമ്മിന് പരാതി നൽകിയതോടെ പൊലീസ് നടത്തിയ പരിശോധനയിൽ 16 വാഹനങ്ങൾ പിടികൂടി. പതിനഞ്ച് സീറ്റിൽ കൂടുതൽ ഉള്ള വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടുന്നതായും പരാതിയുണ്ട്.

അനധികൃത ടാക്‌സികൾ കെഎസ്ആർടിസി ചെയിൻ സർവീസിന് വരുമാനം നഷ്ടം ഉണ്ടാക്കുന്നതിനൊപ്പം ഗതാഗതക്കുരുക്കിനും കാരണമാകുന്നു. കുമളി, എരുമേലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വാഹനങ്ങളാണ് നിലയ്ക്കലിൽ അനധികൃത സർവീസ് നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here