സാമൂഹ്യക്ഷേമവകുപ്പിന്റെ അനുമതി ലഭിച്ചില്ല ; ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച വയോജന മന്ദിരം നാല് വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്നു

വയോജനങ്ങളെ പാര്‍പ്പിക്കുന്നതിനായി വയനാട് കല്പറ്റ മണിയങ്കോട് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടം നാല് വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്നു. കാടുമൂടികിടക്കുന്ന കെട്ടിടപരിസരത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നു. സാമൂഹ്യക്ഷേമ വകുപ്പിന്റെ അനുമതി കിട്ടിയാല്‍ ഉടനെ കെട്ടിടം പ്രവര്‍ത്തനക്ഷമമാകുമെന്നാണ് സ്ഥലം എംഎല്‍എ നല്‍കുന്ന വിശദീകരണം.
പി രാജീവ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക കണ്ടെത്തി 2015 മാര്‍ച്ചിലാണ് കെട്ടിടത്തിന്റെ നിര്‍മാണമാരംഭിച്ചത്. 2016 ജനുവരിയില്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി. എന്നാല്‍ ഇതുവരെ വയോജന മന്ദിരം പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. 31 ലക്ഷം രൂപയാണ് കെട്ടിട നിര്‍മാണത്തിനായി ഉപയോഗിച്ചത്.
കെട്ടിടത്തില്‍ വയോജനങ്ങളെ പാര്‍പ്പിക്കാന്‍ സാമൂഹ്യക്ഷേമവകുപ്പിന്റെ അനുമതി ആവശ്യമാണ്. അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇത് പരിഗണനയിലാണെന്നാണ് ലഭിക്കുന്ന വിവരം. ഈ വര്‍ഷം മെയ് മാസത്തോടെ കെട്ടിടം പ്രവര്‍ത്തനക്ഷമമാകുമെന്നാണ് സ്ഥലം എംഎല്‍എ സികെ ശശീന്ദ്രന്‍ പറഞ്ഞു.
Story Highlights- Social Welfare Department Permission, old age mansion, wayanad, kalpetta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here