ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍പേഴ്‌സണെതിരെ അവിശ്വാസത്തിന് നോട്ടീസ്

ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയ അവതരണത്തിന് നോട്ടീസ് നല്‍കി. അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് നോട്ടീസെങ്കിലും കോണ്‍ഗ്രസിന് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അവിശ്വാസം ഈ മാസം 13 ന് ചര്‍ച്ച ചെയ്യും.
എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പി സി ജോര്‍ജിനെ തള്ളിപ്പറഞ്ഞ് വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് യുഡിഎഫിനൊപ്പം ചേരുകയായിരുന്നു. ചെയര്‍മാന്‍ സ്ഥാനം ലീഗ് അവിശ്വാസത്തിലൂടെ നേടിയതോടെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്നായി കോണ്‍ഗ്രസ് നിലപാട്. അതിനിടെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ബല്‍ക്കീസ് വിട്ടുനിന്നതോടെയാണ് യുഡിഎഫിന്റെ പുതിയ നീക്കം. 28 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിന് 11 പേരാണ് ഉള്ളത്.
എല്‍ഡിഎഫ് വോട്ട് ലഭിച്ചാലെ അവിശ്വാസം പാസാകൂ. അധികാരക്കൊതി മൂത്താണ് തനിക്കെതിരെ അവിശ്വാസം കൊണ്ടുവന്നിരിക്കുന്നതെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ് പറഞ്ഞു. എന്ത് അഴിമതിയാണ് നടത്തിയതെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ലീഗും യുഡിഎഫ് കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടിട്ടാണ് താന്‍ മാറിനിന്നതെന്നും ബല്‍ക്കീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here