ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങള്‍ മുംബൈ ഭീകരാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്നത്: ഉദ്ധവ് താക്കറെ

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളെ അപലപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ജെഎന്‍യു കാമ്പസില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ നടന്ന ആക്രമണം മുംബൈ ഭീകരാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് താക്കറെ പറഞ്ഞു. മുംബൈയിലെ ബാന്ദ്രയില്‍ ശിവസേനാ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം.
മുഖം മറച്ച് ആക്രമണം നടത്തിയവര്‍ ഭീരുക്കളാണ്. ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും താക്കറെ പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ അപലപനീയമാണെന്നും മഹാരാഷ്ട്രയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഒരു വിദ്യാര്‍ത്ഥി പോലും ഭയപ്പെടേണ്ടതില്ലെന്നും ആവശ്യമെങ്കില്‍ മഹാരാഷ്ട്രയിലെ സര്‍വകലാശാലകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തില്‍ മഹാരാഷ്ട്രയിലെ ആരും ഭയക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
story highlights- jnu, attacked, abvp, Uddhav Thackeray
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here