പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; കാസർഗോഡ് നാലുപേര്‍ക്ക് വെട്ടേറ്റു

കാസർഗോഡ് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലെ തർക്കത്തെ തുടർന്ന് നാല് പേർക്ക് വെട്ടേറ്റു. നാലാം മൈൽ സ്വദേശി ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ് ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്ക് വെട്ടേറ്റത്. സംഭവത്തിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിലായി.പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം. അയല്‍വീട്ടില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് പടക്കം പൊട്ടിച്ചത് .ഫവാസ് ഇത് ചോദ്യം ചെയ്തു . പ്രകോപിതരായ ഇവര്‍ തിളച്ച ചായ ഫവാസിന്‍റെ മുഖത്തൊഴിച്ചു. ഇബ്രാഹിമെത്തി മകനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ അയല്‍വാസികളടങ്ങിയ പത്തംഗ സംഘം വാഹനം തടഞ്ഞു. ഇവര്‍ ചേര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവരെ വെട്ടുകയായിരുന്നു.
Story Highlights : Four attacked in Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here