യുവ സംവിധായകൻ വിവേക് ആര്യൻ അന്തരിച്ചു

യുവ സംവിധായകൻ വിവേക് ആര്യൻ അന്തരിച്ചു. 2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയുടെ സംവിധായകനാണ് വിവേക് ആര്യൻ. എറണാംകുളം ആസ്റ്റർ മെഡിസിറ്റിയിൽ അൽ്പം മുൻപായിരുന്നു അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് കുറച്ചു ദിവസമായി തീവ്ര പരിചരണ വിഭാത്തിൽ ചികിത്സയിലായിരുന്നു വിവേക്.
കൊടുങ്ങല്ലൂരിൽ ഡിസംബർ 22നുണ്ടായ വാഹനാപകടത്തിൽ ആര്യന്റെ തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ ഭാര്യ അമൃതയുടെ കൈയ്യിന് പരിക്കേറ്റിരുന്നു.
സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല് വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക് ആര്യൻ പരസ്യസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
Story Highlights- Vivek Aryan, Director, obit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here